KeralaLatestThiruvananthapuram

തിരുവനന്തപുരം നഗരസഭയില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പ്പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി. ഇന്നലെ നാല് കൗണ്‍സില‌ര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂര്‍ വാര്‍ഡിലെ കൗണ്‍സിലര്‍ക്ക് ഉള്‍പ്പെടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരുടെ ഉറവിടം വ്യക്തമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. തിരുവനന്തപുരം നഗരവുമായി കൂടുതല്‍ ബന്ധപ്പെട്ടിട്ടുള്ള ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുക സങ്കീര്‍ണ നടപടിയായിരിക്കും.

നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവിലെ രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ ഏര്‍പെടുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്.

Related Articles

Back to top button