International

ഉഗാണ്ടയിലും നീട്ടി

“Manju”

എൻഡബെ / ഉഗാണ്ട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഇരുപത്തി ഒന്ന് ദിവസത്തേക്ക് കൂടി നീട്ടിയതായ് പ്രസിഡന്റ് യോവേരി മുസവേനി പ്രഖ്യാപിച്ചു . ഇന്ന് ഉച്ചക്ക് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ലോക്ക് ഡൗൺ നീട്ടിയ കാര്യം പ്രസിഡന്റ് അറിയിച്ചത് . ഉഗാണ്ടയിൽ ഇതുവരെ 54 കോ വിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മൂന്ന് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . ഇന്നലെ ഇരുന്നുറ് സാംപിളുകൾ ടെസ്റ്റ് ചെയ്തതിൽ ഒന്ന് പോലും പോസിറ്റീവ് ആല്ലായിരുന്നു . ആദ്യം രോഗം റിപ്പോർട്ട് ചെയ്തവരിൽ നിന്ന് സംസർക്കം പുലർത്തിയ 1840 പേർ ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണത്തിലാണ് .കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് , ആരോഗ്യ – സാമൂഹ്യ വകുപ്പുകളുടെ പ്രത്യേക ടാസ്ക്ക് ഫോഴ്സ് വരും ദിവസങ്ങളിൽ കൂടുതൽ കർശന പരിശോധനകൾ നടത്തും . രാത്രി കാല കർഫ്യുവും ഇരുപത്തി ഒന്ന് ദിവസം തുടരും . ഏതെങ്കിലും രീതിയിൽ വിലക്ക് തെറ്റിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു . കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കോ വിഡ് ഏറ്റവും കൂടുതൽ ബാധിച്ച കെനിയയിലും ലോക്ക് ഡൗൺ തുടരുകയാണ് . ടാൻസാനിയയിൽ 44 പേർക്ക് രോഗം സ്ഥിതീകരിച്ചു .

Related Articles

Leave a Reply

Back to top button