InternationalLatest

ലൂക്കാസ് പാക്വെറ്റയെ റാഞ്ചാന്‍ വെസ്റ്റ് ഹാം

“Manju”

40 മില്യണ്‍ യൂറോ ഓഫര്‍ സമര്‍പ്പിച്ചതിന് ശേഷം ലിയോണ്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് പാക്വെറ്റയെ സൈന്‍ ചെയ്യുന്നതിനുള്ള വിപുലമായ ചര്‍ച്ചകള്‍ വെസ്റ്റ് ഹാം യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുകയാണ്.ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്‌സ്‌പര്‍ തുടങ്ങിയ ടീമുകള്‍ ഈ സമറില്‍ താരത്തിന്‍റെ പുതിയ അപ്ഡേറ്റുകള്‍ക്ക് വേണ്ടി ലിയോണുമായി ബന്ധപ്പെട്ടിരുന്നു.എന്നിരുന്നാലും, വെസ്റ്റ് ഹാം താരത്തിന്‍റെ വ്യക്തിഗത നിബന്ധനകള്‍ക്ക് മേല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു ദി അത്ലറ്റിക്ക് വെളിപ്പെടുത്തി. ബ്രസീലിന്റെ ഏജന്റ് ലണ്ടനിലാണെന്നും അടുത്ത ആഴ്ച സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് മുമ്പ് വെസ്റ്റ് ഹാമിലെക്ക് മാറാന്‍ ആണ് താരത്തിന്‍റെ ആഗ്രഹം എന്നും സ്കൈ സ്പോര്‍ട്സ് ന്യൂസ് അവകാശപ്പെടുന്നു. മുന്‍ എസി മിലാന്‍ താരം 2020 ല്‍ ആണ് ലിയോണിലേക്ക് ചേക്കേറിയത്..

Related Articles

Back to top button