International

സുരക്ഷിതത്വമില്ല: പാകിസ്താനിൽ  എ.കെ. 47 പിടിച്ച് ജോലി ചെയ്ത് ചൈനീസ് വംശജർ

“Manju”

ഇസ്ലാമാബാദ് : ന്യൂനപക്ഷങ്ങൾക്ക് നേരെ പാക് ഭരണകൂടം നടത്തുന്ന ക്രൂരതയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പാകിസ്താന്റെ അടുത്ത സുഹൃത്തായ ചൈനയിലെ ആളുകൾ പോലും ഭയന്ന് ജീവിക്കുന്ന അവസ്ഥയാണ് പാകിസ്താനിലുള്ളത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചൈനയുടെ സാമ്പത്തിക സാങ്കേതിക സഹായത്താൽ നിർമ്മിക്കുന്ന പാകിസ്താനിലെ പദ്ധതി പ്രദേശത്ത് എകെ 47 ധരിച്ച് ജോലി ചെയ്യുന്ന എൻജിനീയർമാരുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തോളിൽ എകെ 47 തോക്കുകൾ ധരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുന്ന ചൈനീസ് എൻജിനീയർമാരുടെ ദൃശ്യങ്ങളാണ് ഇത്. ബലൂചിസ്താനിൽ ചൈനീസ് വംശജർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ചൈനീസ് തൊഴിലാളികൾ ജാഗ്രത പുലർത്താൻ ആരംഭിച്ചത്. ബലൂചിസ്താനിൽ ബസിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 9 ചൈനീസ് വംശജർ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. ഇതിന് പിന്നിൽ പാക് തീവ്രവാദികളാണെന്ന് പറഞ്ഞ ചൈന അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യന്ത്രത്തകരാർ മൂലമാണ് അപകടം സംഭവിച്ചത് എന്നായിരുന്നു പാകിസ്താന്റെ ന്യായീകരണം. തുടർന്ന് ചൈനീസ് വംശജർക്ക് കൂടുതൽ സംരക്ഷണം നൽകാമെന്നും പാക് ഭരണകൂടം ഉറപ്പ് നൽകി.

സിൻജിയാംഗ് പ്രവിശ്യയെ പാകിസ്താന്റെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിന് 60 ബില്യൺ ഡോളറിലധികമാണ് ചൈന നിക്ഷേപിക്കുന്നത്. എന്നാൽ പാകിസ്താനിലെ വിവിധ ഇടങ്ങളിൽ നിന്നും പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബലൂചിസ്താനിലെ ചൈനീസ് തൊഴിലാളികൾക്ക് പാകിസ്താൻ സൈന്യം സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ബസ് ആക്രമണത്തിന് ശേഷം ചൈന സ്വന്തം നിലയ്‌ക്കും സുരക്ഷ നൽകുന്നുണ്ട്. 30,000 സൈനികരെയാണ് ഈ പ്രദേശങ്ങളിൽ പാകിസ്താൻ വിന്യസിച്ചിട്ടുള്ളത്.

Related Articles

Back to top button