India
ഗുജറാത്തിൽ എം എൽ എക്ക് കോവിഡ്

ഹരീഷ് റാം..
അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ ഇമ്രാൻ ഖെഡാവാലക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫലം വരുന്നതിന്റെ ആറ് മണിക്കൂർ മുമ്പ് ഇദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അഹമദാബാദിലെ ജമാൽപുർ-ഖദിയ മണ്ഡലത്തിലെ എം.എൽ.എയാണ് ഇമ്രാൻ. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി നിഥിൻ പട്ടേൽ, മന്ത്രി പ്രദീപ് സിങ് ജദേജ എന്നിവരെയും അതിനുശേഷം മാധ്യമപ്രവർത്തകരെയും ഇദ്ദേഹം ഇന്നലെ കണ്ടിട്ടുണ്ട്.
കോവിഡ് പ്രതി രോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിക്കാനാണ് ഇദ്ദേഹം നേതാക്കളെയും മാധ്യമപ്രവർത്തകരെയും കണ്ടത്. ഗുജറാത്തിൽ ഇതുവരെ 650 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 പേർ ഇതുവരെ മരണമടഞ്ഞു.