IndiaKeralaLatest

മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ ദിവംഗതനായി

“Manju”

Jayachandran

മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ ദിവംഗതനായി

തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ ദിവംഗതനായി 52 വയസ്സായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസമായി കരൾസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണം പെട്ടെന്നായിരുന്നു. പ്രശസ്ത മേക്കപ്പ് കലാകാരനായിരുന്ന മോഹൻദാസിന്റെ അസിസ്റ്റന്റായിട്ടാണ് ജയചന്ദ്രൻ സിനിമാരംഗത്തെത്തുന്നത്. പിന്നീട് ദൂരദർശനിലെ ബി.വി. റാവുവിനൊപ്പവും, വേലപ്പൻ ആശാനോടൊപ്പവും പ്രവർത്തിച്ചു. 150 ഓളം സിനിമകളിൽ മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുള്ള ജയചന്ദ്രന് 2002 ൽ കുബേരനിലെ മേക്കപ്പിനാണ് സംസ്ഥാന അവാർഡ് ലഭിച്ചത്. നിരവധി ചാനൽ അവാർഡുകളും, ഫിലിം ക്രിട്ടിക്ക് അവാർഡുകളും ലഭിച്ചിട്ടുള്ള ജയചന്ദ്രൻ കഴിഞ്ഞ അഞ്ചുവർഷമായി ഫ്ളവേഴ്സ് ചാനലിലെ മേക്കപ്പ് ആർട്ടിസ്റ്റാണ്.  ഭാര്യ ശ്രീജ കെ.ജി. മക്കൾ: ജനവത്സ ജെ., ജനപ്രിയ ജെ., ശാന്തിഗിരി ആശ്രമം ആത്മബന്ധുകൂടിയായ ജയചന്ദ്രന് ആദരാഞ്ജലികൾ.

Related Articles

Back to top button