IndiaLatest

സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്പ്; നാല് സൈനിക‍ര്‍ കൊല്ലപ്പെട്ടു

“Manju”

ചണ്ഡീഗഢ്: പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനിക‍ര്‍ കൊല്ലപ്പെട്ടു. ബത്തിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ പുലര്‍ച്ചെ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, മിലിട്ടറി സ്റ്റേഷനില്‍ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിന്‍ഡ എസ്പി പറയുന്നത്. രണ്ടു ദിവസം മുന്‍പ് തിരകളുള്ള ഒരു തോക്ക് കേന്ദ്രത്തില്‍ നിന്നും കാണാതായിരുന്നു, ഇതിനായി തെരച്ചില്‍ നടത്തിയിരുന്നു. സൈനികന്‍ തന്നെ ആയിരിക്കും വെടിയുതിര്‍ത്തത് എന്നു പഞ്ചാബ് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്ത് നിന്നുള്ളവര്‍ അല്ല അക്രമം നടത്തിയത് എന്ന് പഞ്ചാബ് പൊലീസ് (എഡിജിപി പഞ്ചാബ്) നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button