InternationalLatest

കിടുങ്ങി വിറച്ച് അമേരിക്ക….മരണ നിരക്ക് ആശങ്കാജനകം

“Manju”

 

ശ്രീജിത്ത് .എം .വി

കോവിഡ് രോഗബാധയില്‍ ആഗോളതലത്തലി‍ല്‍ മരണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു. ലോകത്താകമാനമായി 5400 കോവിഡ് മരണം. 20 ലക്ഷത്തോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്നു മാത്രം 60000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

അമേരിക്കയില്‍ മാത്രം ആയിരത്തി അഞ്ഞുറിലധികം ജീവനാണ് ഒറ്റ് ദിവസം കൊണ്ട് നഷ്ടമായിരിക്കുന്നത്. അമേരിക്കയിലെ മൊത്തം മരണസംഖ്യം 25000 പിന്നിട്ടിട്ടുണ്ട്.

യു.കെയിലാകട്ടെ ഇന്ന് ഇതുവരെ 778 മരണമാണ് റിപ്പോട്ട് ചെയ്തിട്ടുളളത്. മൊത്തം മരണ സംഖ്യം 12,000 കടക്കുകയും ചെയ്തു. അയ്യായിരത്തോളം പേര്‍ത്ത് പുതിയതായി രോഗം സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രാന്‍സില്ഡ 762 പേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമായി. മൊത്തം മരണസഖ്യം 10,000 കടന്നു. ഇന്ന് ആറായിരത്തോളം പേര്‍ രോഗം സ്ഥിതീകരിച്ചു.

ഇറ്റലിയില്‍ പുതിയതായി 602 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മൊത്തം 21067 പേര്‍ കോഡി ബാധിച്ചു ഇതുവരെ മരണമടഞ്ഞു.

തുര്‍ക്കി, ബെല്‍ജിയം, കാനഡ, സ്വീഡന്‍ എന്നിവിടങ്ങളിലും ഇന്ന് മരണ സംഖ്യ നൂറ് പിന്നിട്ടു. ഇറാനിലും നൂറിനടുത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മനിയില്‍ 78 മരണങ്ങളാണ് ഇന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Leave a Reply

Back to top button