Kerala
മലപ്പുറത്തിന് ആശ്വാസമായി 3 പേർക്ക് കോവിഡ് രോഗമുക്തി

പി.വി.സതീശൻ
മലപ്പുറം : ജില്ലയിൽ കോവിഡ് 19 ന് ചികിത്സയിലായിരുന്ന 3 പേർക്ക് ഇന്ന് രോഗം ഭേദമായി .കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ .മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലായിരുന്ന കീഴാറ്റൂർ പൂന്താനം സ്വദേശി (85) ,തിരൂർ ആലിൻചുവട് സ്വദേശി (51), തെന്നല വാളക്കുളം സ്വദേശി (48) എന്നിവർക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .കെ സക്കീന അറിയിച്ചു .ഇവർ കൂടുതൽ നിരീക്ഷണങ്ങൾക്ക് ശേഷം വീടുകളിലേക്ക് മടങ്ങുന്നതാണ് . ഇതോടെ ജില്ലയിൽ 11 പേരാണ് രോഗമുക്തരായത് .ഇതിൽ 8 പേരാണ് ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇപ്പോൾ രോഗമുക്തരായ 3 പേരെ കൂടാതെ 8 പേർ കൂടി ഐസൊലേഷൻ വാർഡിൽ വിദഗ്ദ്ധചികിത്സയിലുണ്ട് .രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് മടങ്ങിയവർ ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുകയാണ് .