International

സൗദിയിൽ 186 ഇന്ത്യക്കാർക്ക് കോവിഡ്; മരിച്ചത് രണ്ട് മലയാളികൾ

“Manju”

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 186 ഇന്ത്യക്കാർക്കാണെന്നും രണ്ട് പേരാണ് മരിച്ചതെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഒൗ സാഫ് സഇൗദ്. സൗദിയിലെ മുഴുവൻ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി ഒാൺലൈനിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് സൗദി ആരോഗ്യമന്ത്രാലയത്തിൽനിന്ന് ഇന്ത്യരെ സംബന്ധിച്ച് ഒൗദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തിയത്. മരിച്ചത് രണ്ടുപേരും മലയാളികളാണ്. ഒരാൾ മദീനയിലും മറ്റൊരാൾ റിയാദിലുമാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാൻ (41) ആണ് റിയാദിൽ മരിച്ചത്. കണ്ണൂർ പാനൂർ മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര സ്വദേശി പാലക്കണ്ടിയിൽ ഷെബ്നാസ് (29) മദീനയിലും മരിച്ചു.
സൗദിയിലെ ഇന്ത്യൻ ജനസംഖ്യയുമായി തട്ടിക്കുേമ്പാൾ രോഗം ബാധിച്ചവരുടെ എണ്ണം ഒട്ടും കൂടുതലല്ല. എന്നാലും കനത്ത ജാഗ്രതയും കരുതലും തുടരുകയാണ്. ആരോഗ്യപ്രശ്നം നേരിടുന്നവരെ ആശുപത്രിയിലെത്തിക്കാൻ എംബസിയുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. രാജ്യത്തെ വിവിധ പാളിക്ലിനിക്കുകളുടെ ആംബുലൻസ് സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും. കൂടുതൽ ആംബുലൻസുകൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രാലയത്തി​ന്റെ അനുമതി തേടിയിരിക്കുകയാണ്.

ആവശ്യമുള്ളവർക്ക് ആരോഗ്യ നിർദേശങ്ങളും ഒാൺലൈൻ കൺസൾേട്ടഷനും നൽകാൻ ഡോക്ടർമാരുടെ സേവനം ഉപയോഗെപ്പടുത്തുന്നസന്നദ്ധരായ ഡോക്ടർമാരുടെ വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിക്കും. കോവിഡ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ പാർപ്പിക്കാൻ സൗദി അധികൃതരുടെ അനുമതി കിട്ടുന്നതിന് അനുസരിച്ച് എംബസി ക്വാറൻറീ സൗകര്യങ്ങൾ ഒരുക്കും. ഒായോ ഹോട്ടൽ ഗ്രൂപ്പിന്റെയും സ്വന്തമായി കെട്ടിട സൗകര്യങ്ങളുള്ള ഇന്ത്യൻ വ്യവസായളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ട്..

Related Articles

Leave a Reply

Back to top button