InternationalLatest

യുക്രൈന്‍ സംഘം ചര്‍ച്ചകള്‍ക്കായി ബെലാറസില്‍ എത്തി

“Manju”

അഞ്ചാം ദിവസവും യുക്രൈന്‍ നഗരങ്ങള്‍ക്കുമേല്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഉടന്‍ നടക്കും. ഇതിനായി യുക്രൈന്‍ സംഘം ബെലാറസിലെ ചര്‍ച്ചാ വേദിയിലെത്തി. യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്. റഷ്യന്‍ പിന്മാറ്റവും വെടിനിര്‍ത്തലുമാകും പ്രധാന ചര്‍ച്ചയെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി അറിയിച്ചു.

ഒരു വശത്തു സമാധാന ചര്‍ച്ച, മറു വശത്ത് ആക്രമണം എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. യുക്രൈന്‍ നഗരമായ ചെര്‍ണിഹിവില്‍ ജനവാസ മേഖലയില്‍ റഷ്യ മിസൈല്‍ ആക്രമണത്തെ നടത്തി. വടക്കന്‍ നഗരമായ ചെര്‍ണിഹിവില്‍ റഷ്യ ബോംബിട്ടത് ജനങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാര്‍കീവിലും ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്ബോഴും കീവും ഖാര്‍കീവും കീഴടങ്ങാതെ തന്നെ നില്‍ക്കുന്നു. ഏറെ ബുദ്ധിമുട്ടുള്ള ഞായറാഴ്ചയാണ് കടന്നു പോയതെന്നും അടുത്ത 24 മണിക്കൂര്‍ യുക്രൈനെ സംബന്ധിച്ച്‌ നിര്‍ണായകമെന്നും പ്രസിഡന്റ് വ്ലാദിമിര്‍ സെലിന്‍സ്കി പറഞ്ഞു.

Related Articles

Back to top button