IndiaInternationalLatest

അഫ്ഗാനില്‍ നിന്നുള്ള 700 സിഖുകാരെ ഇന്ത്യയില്‍ എത്തിക്കും

“Manju”

ശ്രീജ.എസ്

ഡല്‍ഹി: അഫ്ഗാനിസ്താനിലെ മതന്യൂനപക്ഷമായ സിഖ് സമൂഹത്തിന് ആശ്വാസ വാര്‍ത്ത. 700 സിഖുകാരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായാണ് വിവരം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇവരെ തിരികെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ അഫ്ഗാനില്‍ താമസിക്കുന്നവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനാണ് തീരുമാനമായിരിക്കുന്നത്. സിഖ് ഗുരുദ്വാരക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ 600 സിഖുകാരാണ് വിസക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. മാര്‍ച്ച്‌ 25ന് നടന്ന ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button