Kerala

ബ്രട്ടീഷ് എയര്‍വേ്സ് വിമാനം ആദ്യമായി കേരളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍

“Manju”

തിരുവനന്തപുരം:  ബ്രട്ടീഷ് എയര്‍വെയ്സ് വിമാനം ആദ്യമായി കേരളത്തില്‍ ലാന്‍ഡ് ചെയ്തു.ലോക്ഡൌണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ യു കെ പൌരന്‍മാരെ നാട്ടിലെത്തിക്കുന്നതിനാണ് ബ്രട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തില്‍ വിമാനത്തിലെത്തിയത് വൈകിട്ട് 5.25 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം ഏഴരയോടെ 110യാത്രക്കാരുമായി കൊച്ചിയിലെത്തി. തുടര്‍ന്ന് ഇവിടെ നിന്ന് 158പേരെയും കൂട്ടി ആകെ 268 വിമാനം യുകെയിലേക്കു പുറപ്പെട്ടത്. ബഹ്റൈൻവഴിയാണ്,മടക്കം

കേരളത്തിലും തമിഴ്നാട്ടിലും ചികിൽസയ്ക്കായും വിനോദസഞ്ചാരത്തിനായും എത്തിയവരാണു യാത്രക്കാരെല്ലാവരും ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങാനായി വിമാനത്തിൽ പോയവരിൽ 7 പേർ കോവിഡ് രോഗമുക്തി നേടിയ ശേഷം നിശ്ചിത ദിവസങ്ങൾ നിരീക്ഷണത്തിലും കഴിഞ്ഞവരാണ്. ബ്രിട്ടിഷ് സംഘത്തിൽ നേരത്തെ മൂന്നാറിലെ റിസോർട്ടിൽ നിന്ന് മുങ്ങി വിമാനത്താവളത്തിൽ പിടിയിലായ ബ്രിയാൻ നെയിലും ഭാര്യയും ഉൾപ്പെടും.

കേരളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് പൗരൻമാരിൽ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ സർക്കാർ തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വാഹനങ്ങളിൽ വിമാനത്താവളങ്ങളിലേക്കു എത്തിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button