KeralaKozhikodeLatest

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച്; ഗുരുവിൻ്റെ ഉദ്യാനത്തിൽ വിളവെടുപ്പ് നടത്തി.

“Manju”

 

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ 2022 ഏപ്രിൽ 9 ന് ആശ്രമാംഗളത്തിൽ വച്ച് ആത്മബന്ധുക്കൾക്ക് വിതരണം ചെയ്ത പച്ചക്കറി തൈകൾ അവർ തന്നെ ആശ്രമാംഗണത്തിൽ നട്ട് പരിപാലിച്ച്  വരുന്ന ഗുരുവിൻ്റെ പച്ചക്കറി തോട്ടത്തിൽ നിന്നും പച്ചക്കറികളുടെ  വിളവെടുപ്പ് നടത്തി. ചീര, പയർ, വെണ്ട, വഴുതന, പാവയ്ക്ക, കാന്താരി മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്.

                 

സമാദരണീയ സ്വാമി വന്ദനരുപൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി സ്തുതി എന്നിവരുടെ മേൽനോട്ടത്തിൽ ശ്രീ ജയൻ കൂട്ടാലിട, ശ്രീ ബാലൻ നായർ ടി. കെ. , ശ്രീ രാധാകൃഷ്ണൻ നമ്പ്യാർകുന്ന്, ശ്രീ ചന്ദ്രൻ മലപ്പുറം എന്നിവർ ചേർന്നാണ് ഈ ഉദ്യാനം പരിപാലിക്കുന്നത്.

                           

 

Related Articles

Back to top button