KannurKeralaLatest

രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇടപെട്ടു; രാമന്തളിയിൽ നേവൽ അധികൃതർ ഫോഗിങ് നടത്തും.

“Manju”

 

ഡെങ്കിപ്പനി പടരുന്ന രാമന്തളിയിൽ ഏഴിമല നാവിക അക്കാദമി അധികൃതരുടെ നേതൃത്വത്തിൽ ഫോഗിങ് നടത്തും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇടപെട്ടതിനെ തുടർന്നാണ് നേവൽ നേവൽ അധികൃതർ രാമന്തളി പഞ്ചായത്തിൽ ഫോഗിങ്‌ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് പഞ്ചായത്തിൽ യുവാവ് മരിച്ചു . ഡെങ്കിപ്പനി പടരുന്ന പ്രസ്തുത മേഖലകളിൽ ഫോഗിങ്‌ അടക്കമുള്ള പ്രതിരോധ പ്രവർത്തനം നടത്താൻ എം.പി. നേവൽ അധികൃതരുമായി ചർച്ച നടത്തി. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ആവശ്യപ്പെടുന്ന ദിവസങ്ങളിൽ ഫോഗിങ്‌ നടത്തിക്കൊടുക്കാമെന്ന് നേവൽ അധികൃതർ സമ്മതിച്ചതായി എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ അറിയിച്ചു.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Check Also
Close
Back to top button