International

“Manju”

രേജിലേഷ്

ദുബായ്: കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാടുകളില്‍ എത്താന്‍ വഴിയൊരുങ്ങുന്നു. യുഎഇയിലെ പ്രവാസികളെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക. ഇവർക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.
വന്നിറങ്ങുന്ന പ്രവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരുന്നു.

രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന…….രണ്ടാം ഘട്ടത്തിലായിരിക്കും മറ്റു ഗൾഫ് നാടുകളിലുള്ളവരെ തിരിച്ചെത്തിക്കുക…….വ്യവസായ പ്രവാസികളുടെ സഹായത്തോടെ ഈ പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. .ആദ്യഘട്ടത്തിലെ വിമാനസര്‍വീസ് തന്നെ കേരളത്തിലേയ്ക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ചതന്നെ പ്രവാസികളെ എത്തിച്ചു തുടങ്ങും എന്നാണ് നയതന്ത്ര കാര്യലയങ്ങള്‍ നല്‍കുന്ന സൂചന.

Related Articles

Leave a Reply

Back to top button