IndiaInternationalLatest

ഇസ്രയേലിനും യുഎസിനും അന്യഗ്രഹജീവികളുമായി ബന്ധം

“Manju”

യു.എസ്: ഇസ്രയേലിനും യുഎസിനും അന്യഗ്രഹജീവികളുമായി നിരന്തര ബന്ധമെന്ന് പ്രമുഖ ഇസ്രയേലി പ്രൊഫസറും റിട്ടയേര്‍ഡ് ജനറലുമായ ഹൈം എഷെഡിന്റെ വെളിപ്പെടുത്തല്‍. ഞെട്ടലോടെയാണ് ഇസ്രയേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയുടെ വെളിപ്പെടുത്തല്‍ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
ഇസ്രയേല്‍ പത്രമായ യെഡിയോത്ത് അഹ്‌റോനോത്ത് ശനിയാഴ്‌ച്ചയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എഷെഡ് 1981 മുതല്‍ 2010 വരെ ഇസ്രയേലിന്റെ സുരക്ഷാ ബഹിരാകാശ പദ്ധതിയുടെ തലവനായി സേവനമനുഷ്ഠിച്ചയാളാണ്. രഹസ്യാത്മക സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്ക് രണ്ട് തവണ ഇസ്രയേല്‍ സുരക്ഷാ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ വിഭ്രാന്തി പരക്കരുതെന്ന് കരുതി വിവരം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇസ്രയേല്‍ സുരക്ഷാ പുരസ്‌കാരം മൂന്നു തവണ ലഭിച്ചയാളാണ് എഷെഡ്. അന്യഗ്രജീവികളുടെ ഗലാക്സിക് ഫെഡറേഷന്‍ എന്ന സംവിധാനം നിലവിലുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അന്യഗ്രഹ ജീവികളുമായി അമേരിക്കയും ഇസ്രയേലും ചിലധാരണകളുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ കുറിച്ച്‌ അന്യഗ്രഹജീവികള്‍ ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.
‘യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിതിഗതികള്‍ വെളിപ്പെടുത്താനുള്ള വക്കിലായിരുന്നുവെന്നും, എന്നാല്‍ ഗാലക്‌സിക് ഫെഡറേഷനിലെ അന്യഗ്രഹജീവികള്‍ അത് വിലക്കുകയായിരുന്നു. കാത്തിരിക്കുക, ആളുകള്‍ ആദ്യം ശാന്തമാകട്ടെ എന്നാണ് പറയുന്നത്. അവര്‍ക്ക് മാസ് ഹിസ്റ്റീരിയ ആരംഭിക്കാന്‍ താല്‍പ്പര്യമില്ല. ആദ്യം ജനങ്ങളെ വിവേകികളാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഇത് മനസിലാക്കണമെന്നും, ‘എഷെഡ് വിശദീകരിച്ചു. ‘ബഹിരാകാശവും ബഹിരാകാശവാഹനങ്ങളും എന്താണെന്ന് നമുക്ക് പൊതുവായി മനസ്സിലാകുന്ന ഒരു ഘട്ടത്തിലെത്താന്‍ അവര്‍ കാത്തിരിക്കുകയാണ്. യുഎസ് സര്‍ക്കാരും അന്യഗ്രഹ ജീവികളും തമ്മില്‍ ഒരു കരാറുണ്ട്. ഇവിടെ പരീക്ഷണങ്ങള്‍ നടത്താന്‍ അവര്‍ ഞങ്ങളുമായി ഒരു കരാര്‍ ഒപ്പിട്ടു.’ എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
അതേസമയം ‘ഞങ്ങളെ സഹായികളായി അവര്‍ ആഗ്രഹിക്കുന്നു. ചൊവ്വയുടെ ആഴത്തില്‍ ഒരു ഭൂഗര്‍ഭ അടിത്തറയുണ്ട്, അവിടെ അവരുടെ പ്രതിനിധികളും യുഎസ് ബഹിരാകാശയാത്രികരും ഉണ്ട്. എന്നാല്‍ തന്റെ അവകാശവാദങ്ങള്‍ വിചിത്രമാണെന്നും എഷെഡ് സമ്മതിച്ചു. ‘അഞ്ച് വര്‍ഷം മുമ്ബ് ഞാന്‍ ഇന്ന് പറയുന്ന കാര്യങ്ങളുമായി ഞാന്‍ എത്തിയിരുന്നെങ്കില്‍, എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നു. ആ മനുഷ്യന് മാനസിക രോ​ഗമാണെന്ന് ജനങ്ങള്‍ വിളിച്ച്‌ പറയുമായിരുന്നു എന്നും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നു. ഇന്ന് എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. എനിക്ക് ബിരുദങ്ങളും അവാര്‍ഡുകളും ലഭിച്ചു, വിദേശ സര്‍വകലാശാലകളില്‍ എന്നെ ബഹുമാനിക്കുന്നു, അവിടെ ചിന്താ​ഗതികളും മാറുന്നു. ‘- എന്നും അദ്ദേഹം പറയുന്നു.
അതോടൊപ്പം ചൊവ്വാ ഗ്രഹത്തില്‍ ഒരു രഹസ്യ ഭൂഗര്‍ഭ താവളമുണ്ടാക്കാന്‍ അന്യഗ്രഹജീവികളുമായി അമേരിക്കയ്ക്ക് ധാരണയുണ്ട്. അവിടെ അവരുടെയും അമേരിക്കയുടെയും പ്രതിനിധികളുണ്ടാവും. അമേരിക്കന്‍ സൈന്യത്തില്‍ സ്‌പേസ് ഫോഴ്‌സ് എന്ന ഒരു പുതിയ വിഭാഗം രൂപീകരിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. അന്യഗ്രഹ ജീവി ബന്ധമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button