
രജിലേഷ് കെ.എം.
കൊവിഡ്-19 : പിസിആര്‍ ലാബ് സജ്ജം; എറണാകുളത്ത് ഇനി രണ്ടര മണിക്കൂറിനകം പരിശോധന ഫലം അറിയാം എറണാകുളത്ത് ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 46 പേരെ പുതിയതായി ഉള്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 330 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 978 ആയി. ഇതില്‍ 842 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 136 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് പുതിയതായി ഒരാളെക്കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണത്തിലാക്കിയത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 2 പേരെയും, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒരാളെയും, സ്വകാര്യ ആശുപത്രിയില്‍ നിന്ന് 4 പേരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.