KeralaLatest

ശാന്തിഗിരി സാംസ്കാരിക ദിനം : ധ്വജാരോഹണം നടന്നു

വൈകിട്ട് സമ്മേളനം മന്ത്രി വി.എൻവാസവൻ ഉദ്ഘാടനം ചെയ്യും

“Manju”

പോത്തൻകോട് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് സാംസ്കാരികദിനം ആചരിക്കുന്നു. 1983 നവംബർ 5 ന് ആശ്രമത്തിന്റെ ആശയപ്രചരണ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതിന്റെ വാർഷികമാണ് വിവിധ പരിപാടികളോടെ നടക്കുന്നത്. ഇന്ന് രാവിലെ 6 മണിക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തി.

കൊട്ടാരക്കര, കോന്നി, ഹരിപ്പാട്, ചന്ദിരൂർ, പാമ്പാടി, കല്ലാർ, കുമളി രാമക്കൽമേട്, പാലാരിവട്ടം, തങ്ങാലൂർ, ഓലശ്ശേരി, തെയ്യാല, കക്കോടി, വടകര, സുൽത്താൻ ബത്തേരി വള്ള്യായി, കന്യാകുമാരി, ആണ്ടാർ കൊട്ടാരം, ചെയ്യൂർ, സർജ്ജാപ്പൂർ, സാകേത് ബ്രാഞ്ചുകളിൽ സന്ന്യാസി സന്ന്യാസിനിമാർ ധ്വജാരോഹണം നടത്തി.

രാവിലെ 10 മണിമുതല്‍ ശാന്തിഗിരി ഗുരുകാന്തിയിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 11.30ന് ഗുരുദർശനവും തട്ടസമർപ്പണവും നടക്കും.

വൈകിട്ട് 7 ന് ഓണ്‍ലൈനില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവൻ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കും. ആര്‍ട്ട്സ് & കള്‍ച്ചര്‍ ഇൻചാര്‍ജ് സ്വാമി ജനന്മ ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കും. ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ സാംസ്കാരിക ഡിവിഷൻ ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാര്‍ പങ്കെടുക്കും.

വടകരയില്‍ സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു.
ചന്ദിരൂരില്‍ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു.
സുല്‍ത്താൻ ബത്തേരി ആശ്രമത്തില്‍ ജനനി അഭേദ ജ്ഞാനതപസ്വിനി ധ്വജം ഉയര്‍ത്തുന്നു.
കൊട്ടാരക്കരയില്‍ ജനനി തേജസ്വി ജ്ഞാനതപസ്വിനി ധ്വജം ഉയര്‍ത്തുന്നു.
സ്വാമി ചിത്തശുദ്ധൻ ജ്ഞാതപസ്വി പാമ്പാടി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു.
സ്വാമി  ആത്മബോധ ജ്ഞാനതപസ്വി  വള്ള്യായി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു.
എറണാകുളത്ത് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു.
ചെന്നൈയില്‍ സ്വാമി മനുചിത് ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു
സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി തങ്ങാലൂര്‍ ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു
സ്വാമി സത്പ്രഭ ജ്ഞാനതപസ്വി കുമളി ബ്രാഞ്ചില്‍ ധ്വജം ഉയര്‍ത്തുന്നു.
സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി കോന്നി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു
സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി കക്കോടി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു
ആറ്റിങ്ങല്‍ ഏരിയയില്‍ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു
ന്യൂഡല്‍ഹി സാകേത് ആശ്രമത്തില്‍ ജനനി പൂജ ജ്ഞാനതപസ്വിനി ധ്വജം ഉയര്‍ത്തുന്നു
സ്വാമി ജനപുഷ്ൻ ജ്ഞാനതപസ്വി മലപ്പുറം തെയ്യാലയിലെ ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു
സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, സ്വാമി ശ്രീജിത് ജ്ഞാനതപസ്വി, ബ്രഹ്മചാരി അഖില്‍ ജെ.എല്‍. എന്നിവര്‍ ബ്ലാംഗ്ലൂരു സര്‍ജൂപ്പൂര്‍ ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു.  ജനനി അനവദ്യ ജ്ഞാന തപസ്വിനി സമീപം
സ്വാമി ഭാസുര ജ്ഞാനതപസ്വി കന്യാകുമാരി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു. ജനനി ധീര ജ്ഞാനതപസ്വിനി, സ്വാമി പത്മഗിരി ജ്ഞാനതപസ്വി എന്നിവര്‍ സമീപം
സ്വാമി ആത്മബോധ ജ്ഞാനതപസ്വി വള്ള്യായി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു.

Related Articles

Back to top button