KeralaLatestThiruvananthapuram

പരസ്പരം അറിയാതെ അച്ഛനും മകനും യാത്രയായി.. ഗ്രാമത്തെ നൊമ്പരത്തിലാഴ്ത്തിയ മരണം

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

മരണം പരസ്പരം അറിയാതെ അച്ഛനും മകനും യാത്രയായപ്പോള്‍ സങ്കടത്തിലായത് കുടുംബംമാത്രമല്ല ഗ്രാമമാകെ. കരവാരം വഞ്ചിയൂര്‍ പട്ട്ള വീട്ടില്‍ മദനശേഖരന്‍ (63) മകന്‍ എം.മനീഷ് എന്നിവരാണ് പരസ്പരം അറിയാതെ മരണത്തില്‍ ഒരുമിച്ചത്. ഡി.വൈ.എഫ്. . കിളിമാനൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗമായ മനീഷ് നല്ല കര്‍ഷകന്‍ കൂടിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പൊതുപ്രവര്‍ത്തനത്തിലും മനീഷ് സജീവമായിരുന്നു. നാടിനെയാകെ നൊമ്പരത്തിലാഴ്തിയാണ് ഇവര്‍ യാത്രയായത്.

വാമനപുരം നദിയുടെ ഭാഗമായ പനവേലി പൂണറ ഭാഗത്ത് കടവിനിടയിലാണ് മനീഷിനെ കാണാതായത്. പശുവിന് പുല്ല് ചെത്തിയതിനുശേഷം കുളിക്കാന്‍ കടവിലിറങ്ങവേ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് എടുക്കുവാനായി കരയ്ക്ക് കയറുമ്പോള്‍ കാല്‍വഴുതി വെള്ളത്തിലേക്ക് പോകുകയായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അച്ഛന്റെ മരണവാര്‍ത്തയായിരുന്നു ആ ഫോണിന്റെ മറുതലയ്ക്കല്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് 5.30 ന് ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

Related Articles

Back to top button