KeralaKozhikodeLatest

വടകര ചോറോട് മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

വി. എം. സുരേഷ് കുമാർ

വടകര: ചോറോട് പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ മരിച്ച 85 കാരിക്കു കോവിഡ് സ്ഥിരീകരിച്ചു. പള്ളിത്താഴ വരയന്റെ വളപ്പില്‍ ദാമോദരന്റെ ഭാര്യ മൈഥിലിക്കാണ് മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്.
ദീര്‍ഘകാലമായി കിടപ്പിലായ മൈഥിലി ഇന്നു പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
തുടര്‍ന്നു ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം കോഴിക്കോട് സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button