KeralaLatest

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കോവിഡ് 19 രോഗികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഐസൊലേഷൻ ഡയാലിസിസ് യൂണിറ്റ് സജ്ജമായി. ഡോ ശശി തരൂർ എം പി യുടെ ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ രണ്ട് ഡയാലിസിസ് മെഷീൻ ഉൾപ്പെടെ അഞ്ച് മെഷീനുകൾ ഉപയോഗിച്ചാണ് പുതിയ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. എസ് എ ടി യിൽ നിന്നും മൂന്ന് ഡയാലിസിസ് മെഷീൻ നേരത്തേ തന്നെ എത്തിച്ചിരുന്നു. കൊറോണ നിരീക്ഷണത്തിൽ കഴിയുന്ന പല രോഗികളും വൃക്ക സംബന്ധമായ അസുഖം, ഹൃദ്രോഗ ചികിത്സ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ വിവിധ ചികിത്സകൾ നടത്തി വരുന്നവരാണ്. ഇതിന്റെ ഭാഗമായാണ് കോവിഡ് 19 രോഗികൾക്കായി പ്രത്യേകം ഡയാലിസിസ് യൂണിറ്റ് സജ്ജീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്. കൊറോണ ചികിത്സയുടെ അടിയന്തര പ്രാധാന്യം പരിഗണിച്ച് ഡോ ശശി തരൂർ തന്റെ എം പി ഫണ്ടിൽ നിന്നും രണ്ട് ഡയാലിസിസ് മെഷീനുകൾ വാങ്ങാൻ പത്തു ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മെഷീനുകൾ എത്തിയതോടെ ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ഡെപൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ഡോ ബി എസ് സുനിൽകുമാർ, ഡോ സുജാത, ഡോ സജീവ്, സ്റ്റാഫ് നേഴ്സ് റാണി, ഡയാലിസിസ് സയന്റിഫിക് ഓഫീസർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഡയാലിസിസ് യൂണിറ്റ് എത്രയും വേഗം സജ്ജമാക്കി രോഗികൾക്കായി തുറന്നുകൊടുത്തു. വ്യാഴാഴ്ച പുതിയ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ നിർവഹിച്ചു.

 

കോവിഡ് 19 ഐസൊലേഷൻ വാർഡിലെ രോഗികൾക്കായി സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ നിർവഹിക്കുന്നു

Related Articles

Leave a Reply

Back to top button