KeralaLatest

കെആര്‍ ഗൗരിയമ്മയെ മാറ്റി

“Manju”

ആലപ്പുഴ: ജെഎസ്‌എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെആര്‍ ഗൗരിയമ്മയെ മാറ്റി. തുടര്‍ന്ന് നിലവിലെ പ്രസിഡന്റ് എഎന്‍ രാജന്‍ ബാബുവിനെ ജെഎസ്‌എസ് ജനറല്‍ സെക്രട്ടറിയായി ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.

അനാരോഗ്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഗൗരിയമ്മയുടെ താല്‍പര്യപ്രകാരം തന്നെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. ഇക്കാര്യം സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഗൗരിയമ്മയ്ക്ക് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെയും നിയമിച്ചു. 1994‌ല്‍ ജെഎസ്‌എസ് രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.

Related Articles

Back to top button