InternationalLatest

“Manju”

 

ടെൽ അവീവ്: .കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുഎസ് രഹസ്യാന്വേഷണ വിഭാഗം ‘നാറ്റോ’യ്ക്ക് മുന്നറിയിപ്പ് സന്ദേശം നവംബറില്‍ നല്‍കിയതായി ഇസ്രയേല്‍ ചാനല്‍. ‘സമാനമായ മറ്റൊരു ചാനലിന്റെ റിപ്പോര്‍ട്ട് യുഎസ് മെഡിക്കല്‍ ഇന്റലിജന്‍സ് ഓഫീസര്‍ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്…വ്യാഴാഴ്ചയാണ് ചാനല്‍ വാര്‍ത്ത പുറത്ത് വിട്ടത്. ചൈനയില്‍ പുതിയ വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യത്തിനും നാറ്റോ അധികൃതര്‍ക്കുമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം വിവരം കൈമാറിയത്. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം എവിടെനിന്നും ഉണ്ടായില്ല…….അന്ന് പേരറിയാത്ത വൈറസ് മധ്യേഷ്യന്‍ രാജ്യങ്ങളിലുണ്ടാക്കാന്‍ പോകുന്ന ആഘാതങ്ങളുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന ചര്‍ച്ച നടത്തിയിരുന്നു. അത് തങ്ങളുടെ അയല്‍രാജ്യങ്ങളിലുണ്ടാക്കുന്ന ആഘാതങ്ങൾ ഇസ്രയേല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയന്നാണ് ഇസ്രയേല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു…….

പെന്റഗണ്‍ നാഷണല്‍ സെന്ററിലെ ആരോഗ്യ രഹസ്യാന്വേഷണ വിഭാഗം ചൈനയിലെ വുഹാനില്‍ നിന്നുള്ള വൈറസുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കഴിഞ്ഞ ദിവസം എബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പനുസരിച്ച് ട്രംപ് ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തിന് ശക്തി പകരുന്നതായിരുന്നു ഈ റിപ്പോർട്ട്. എന്നാല്‍ ചൈനീസ് ഭരണകൂടം മറച്ചുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. വൈറസിനെ കുറുിച്ചുള്ള പ്രാഥമിക വിവരം ലഭിച്ചയുടനെ തന്നെ സുതാര്യമായി തന്നെ കാര്യങ്ങള്‍ ലോകത്തെ അറിയിച്ചിരുന്നെന്നും വൈറ്റ് ഹൗസ് ആരോപണങ്ങള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് ലോകാരോഗ്യ സംഘടനയും ചൈനയും ഒരുപോലെ പറയുന്നു. ഐക്യരാഷ്ട്രസഭ നേരത്തെ തന്നെ …ലോകരാജ്യങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്താനുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു……

രജിലേഷ് കെ.എം.

Related Articles

Leave a Reply

Back to top button