KeralaLatest

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് നാളെ

“Manju”

വനം-വന്യജീവി വകുപ്പിലെ 112-ാമത് ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍(ട്രെയിനി)മാരുടെ പാസ്സിംഗ് ഔട്ട് പരേഡും കൊണ്‍വൊക്കേഷന്‍ ചടങ്ങും നാളെ വാളയാര്‍ സംസ്ഥാന വന പരിശീലന കേന്ദ്രം(സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് )പരേഡ് ഗ്രൗണ്ടില്‍ നടക്കും.രാവിലെ എട്ടുമണിക്ക് നടക്കുന്ന പരേഡില്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും.
ഒന്‍പതരയ്ക്ക് നടക്കുന്ന കൊണ്‍വൊക്കേഷന്‍ അസംബ്ലിയില്‍ വനം-വന്യജീവി വകുപ്പു മന്ത്രി മുഖ്യപ്രഭാഷണവും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിക്കും. മുഖ്യ വനം മേധാവി പി.കെ.കേശവന്‍ അധ്യക്ഷനായിരിക്കും.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം) ഡോ.പി.പുകഴേന്തി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ വിജയാനന്ദന്‍, കെ.വി.ഉത്തമന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. വാളയാര്‍ സംസ്ഥാന വന പരിശീലന കേന്ദ്രം ഡയറക്ടര്‍ ജി.ഹരികൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(എച്ച്ആര്‍ഡി) എം.നീതു ലക്ഷ്മി സ്വാഗതവും പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസന്‍ കൃതജ്ഞതയുമര്‍പ്പിക്കും.

Related Articles

Back to top button