LatestPalakkad

പാലക്കാട് മഴ ശക്തമാകുന്നു

“Manju”

പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. നെല്ലിയാംമ്ബതി, അട്ടപ്പാടി, തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചുവരുന്നത്. ജില്ലയിലെ ആറ് ഡാമുകളുടെ ഷട്ടര്‍ തുറന്നു.മലമ്ബുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 25 സെന്റീമിറ്ററാണ് ഉയര്‍ത്തിയത്.
ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ നന്ദി തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നു. ശക്തമായ മഴയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
അതേ സമയം മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അപകടസാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം

Related Articles

Back to top button