Kerala

“Manju”

സിന്ധുമോൾ ആർ

ന്യൂഡ‍‍‍ല്‍ഹി : രാജ്യതലസ്ഥാനത്തെ കോവിഡ് രോഗികളിൽ പ്ലാസ്മ തൊറാപ്പി നടത്താൻ കേന്ദ്ര അനുമതി ലഭിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്ത മൂന്നോ നാലോ ദിവസത്തിനകം തൊറാപ്പിയുടെ പരീക്ഷണം ആരംഭിക്കുമെന്നും ഇത് വിജയകരമായാൽ ആരോഗ്യനില ഗുരുതരമായ രോഗികളെ രക്ഷിക്കാൻ സാധിക്കുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

കോവിഡ് ഭേദമായവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് കൊൺവലസന്റ് പ്ലാസ്മ തെറാപ്പി. രോഗിയുടെ ശരീരത്തിലെ കോവിഡ് വൈറസിനെ ചെറുക്കാൻ കഴിവുള്ളവയായിരിക്കും ഈ ആന്റിബോഡി. ഗുരുതര രോഗികളിലും വെന്റിലേറ്റർ സഹായത്താൽ ജീവൻ നിലനിർത്തുന്ന രോഗികളിലുമാണ് പ്ലാസ്മ തൊറാപ്പി നടത്തുക. കോവിഡ് ബാധിച്ച വിവിധ രാജ്യങ്ങള്‍ പ്ലാസ്മ ചികിത്സ ഫലപ്രദമായിരുന്നു.

പ്ലാസ്മ തെറാപ്പി ചികിത്സ നൽകുന്നതിനായി ക്ലിനിക്കൽ ട്രയൽ നടത്താൻ ആരോഗ്യമേഖലയിലുള്ള കൂടുതൽ സ്ഥാപനങ്ങൾക്ക് ഐ.സി.എം.ആർ. അംഗീകാരം നൽകും. ക്ലിനിക്കൽ ട്രയലിനലിന് ആശുപത്രികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഐ. സി. എം. ആര്‍ താത്‌പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. പ്ലാസ്മ തെറാപ്പിയുടെ സുരക്ഷിതത്വവും പ്രായോഗികതയും സംബന്ധിച്ചുള്ള പഠനത്തിനാണ് ക്ലിനിക്കൽ ട്രയനിന് അനുമതി നല്‍കുന്നതെന്നും ഐ. സി. എം. ആര്‍ വ്യക്തമാക്കി.

ക്ലീനിക്കല്‍ ട്രയലിനുള്ള പ്രോട്ടോകോളിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി നേടിയിരിക്കണമെന്നും നിർദേശമുണ്ട്. ഈ മാസം പത്തിന് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ ട്രയലിന് അനുമതി നൽകിയിരുന്നു. ഡൽഹിക്ക് പുറമേ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടിവരുന്നതിന്റെ പശ്ചാത്തലത്തിൽ പ്ലാസ്മ തെറാപ്പി നടത്താൻ അനുമതി നൽകണമെന്ന് മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Back to top button