KeralaLatest

ഇളവ് തേടി മുഖ്യമന്ത്രിക്ക് തീയറ്റര്‍ സംഘടനയുടെ കത്ത്

“Manju”

സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ പരിഹാരം തേടി മുഖ്യമന്ത്രിക്ക് തീയറ്റര്‍ സംഘടനയുടെ കത്ത്. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീയറ്റര്‍ സംഘടനയായ ഫിയോക് മുഖ്യമന്ത്രിക്ക് കത്തയച്ചു. വിനോദ നികുതിയിലെ ഇളവ് ഡിസംബര്‍ 30 വരെ നീട്ടണമെന്നും ഫിയോക് ആവശ്യപ്പെട്ടു.

അറുപത് ശതമാനം തീയറ്ററുകളും അടച്ചതോടെ സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലായിരുന്നു. നിലവിലെ സമയ നിയന്ത്രണത്തില്‍ പ്രദര്‍ശനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നായിരുന്നു ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്. സെക്കന്‍ഡ് ഷോ കൂടി നടത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പ്രതികരിച്ചിരുന്നു.

Related Articles

Back to top button