
ശ്രീജ.എസ്
കോവിഡ് പശ്ചാത്തലത്തില്‍ ഭവന വായ്പാ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് 10,000 കോടി രൂപ ലഭ്യമാക്കും. നാഷണല്‍ ഹൗസിങ് ബാങ്കിന് റിസര്‍വ് ബാങ്ക് നല്‍കുന്ന ഈ തുക വിവിധ ഭവന വായ്പാ സ്ഥാപനങ്ങള്‍ക്ക് പുനര്‍ വായ്പയായി നല്‍കുകയാകും ചെയ്യുക. വിവിധ മേഖകള്‍ക്കായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പുനര്‍ വായ്പാ പ.ദ്ധതിയുടെ ഭാഗമായാണ് 10,000 കോടി രൂപ ഭവന വായ്പകള്‍ക്കായി നല്‍കുന്നത്. റിപോ നിരക്കില്‍ നല്‍കുന്ന ഈ തുക ഉപഭോക്താക്കളിലെത്തുമ്പോഴും ഇതിന്റെ അടിസ്ഥാനത്തിലുള്ള പലിശയാവും ബാധകമാകുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഭവന വായ്പാ സ്ഥാപനങ്ങള്‍ക്ക് വിപണിയില്‍ നിന്നു പണം സമാഹരിക്കാനാവാത്ത സ്ഥിതി കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി. ആവശ്യമാണെങ്കില്‍ കൂടുതല്‍ തുക പരിഗണിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.