IndiaLatest

‘മക്കള്‍ ആരോഗ്യം’ ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം

“Manju”

ചെയ്യൂര്‍ :  ചെന്നൈ ശാന്തിഗിരി ആശ്രമം രജതജൂബിലി ആഘോഷപരിപാടികളോടനുബന്ധിച്ച് നടന്ന ‘ മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പിന് വന്‍ ജനപങ്കാളിത്തം. ചെന്നൈ ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആയിരത്തിലധികം പേര്‍ ക്യാമ്പില്‍ പങ്കാളികളായി. ക്യാമ്പിന്റെ ഉദ്ഘാടനം നടന്‍ തലൈവാസല്‍ വിജയ് നിര്‍വഹിച്ചു.

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കൊപ്പം നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ ഡോക്ടര്‍മാരായ ഡോ.എം.ആര്‍. ശ്രീനിവാസന്‍, ഡോ. കെ. തിരുജ്ഞാനം, ഡോ.എം.തമിഴരശ്ശി, ഡോ.രാഹുല്‍ രാജ്. ആര്‍, ഡോ. നവീന്‍.എസ് .ഡോ. ദെബോറല്‍.ജെ എന്നിവരും രോഗികളെ പരിശോധിച്ച് ചികിത്സാനിര്‍ദേശങ്ങള്‍ നല്‍കി. മരുന്ന് സൗജന്യമായാണ് വിതരണം ചെയ്തത്. എ.പ്രസീല മേരി, കെ.ശ്വേത, സി.ബല്‍രാജ്, എസ്. പുഷ്പരാജ്, ആര്‍. രംഗനാഥന്‍, കെ.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ മരുന്ന് വിതരണം നടന്നു.

തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സിന്റെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ജനുവരി 2 മുതല്‍ ചെയ്യൂരിലെ വിവിധ ഗ്രാമങ്ങളില്‍ സര്‍വേ നടത്തിയതിനു ശേഷമാണ് ഇന്ന്് ക്യാമ്പ് നടന്നത്. അന്‍പതിലധികം ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ചെയ്യൂരില്‍ നേരത്തെ തന്നെ എത്തിയിരുന്നു.

 

Related Articles

Check Also
Close
Back to top button