Kerala

“Manju”

പ്രജീഷ്

പാനൂർ : കൊറോണ എന്ന മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന കണക്കുകൾ വാർത്തകളിൽ നിറയുമ്പോഴും പ്രതിരോധത്തിന്റെ ഒരുമ തീർക്കുകയാണ് മലയാളി . വിദേശത്ത് നിന്ന് പ്രവാസികൾ തിരിച്ചെത്തിയാൽ അവരെ കോറന്റിൽ ചെയ്യാൻ സ്ഥാപനങ്ങൾ വിട്ടു നൽകുമെന്ന സ്ഥാപന മേധാവികളിടെ പ്രഖ്യാപനങ്ങൾ ഏറെ ആവേശത്തോടെ മാധ്യമങ്ങളിൽ വായിച്ചവരാണ് നാം . എന്നാൽ ഇവിടെയിതാ , പ്രവാസികൾ തിരിച്ചെത്തുകയാണെങ്കിൽ താനും കുടുംബബും താമസിക്കുന്ന സ്വന്തം വീട് പ്രവാസികളെ കോറന്റിൽ ചെയ്യാൻ വിട്ടു കൊടുക്കുമെന്ന പ്രഖ്യാപനവുമായി മുസ്ലിം ലീഗ് നേതാവ് രംഗത്ത് വന്നിരിക്കുന്നു . തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പറും , ലീഗ് നേതാവുമായ എ പി ഇസ്മായിലാണ് സമൂഹമാകെ കയ്യടിക്കുന്നു പ്രഖ്യാപനം നടത്തിയത് .
ദുബായിൽ കൊറോണ പ്രധിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംസ്ഥാന ട്രഷറർ പൊട്ടങ്കണ്ടി ഇസ്മായിലിനെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പിലാണ് എ പി ഇസ്മായിൽ തന്റെ വീട് വിട്ടു കൊടുക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ചത് .
എ പി ഇസ്മയിലിന്റെ ആത്മാർത്ഥമായ പ്രഖ്യാപനം അദ്ദേഹത്തിൻറെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണം കൂടിയാവുകയാണ്.

Related Articles

Leave a Reply

Back to top button