KeralaLatest

ഗാന്ധിഭവന്റെ സാഹിത്യ പുരസ്‌കാരം കാരൂര്‍ സോമന്

“Manju”

ഗാന്ധിഭവന്റെ സാഹിത്യ പുരസ്‌കാരം യൂ.ആര്‍.എഫ് ലോക റെക്കോര്‍ഡ് ജേതാവും സാഹിത്യകാരനുമായ കാരൂര്‍ സോമന്. എംപി കൊടിക്കുന്നില്‍ സുരേഷാണ് കാരൂര്‍ സോമന് പുരസ്‌കാരം സമ്മാനിച്ചത്.

വളരെ വിലപ്പെട്ട സംഭാവനകളാണ് സാഹിത്യസാംസ്‌കാരികരംഗത്ത് ഗാന്ധിഭവന്‍ നല്‍കുന്നത്. ആ സാംസ്‌കാരിക സമ്പത്ത് അവിടെയുള്ള ലൈബ്രറികളില്‍ മാത്രമല്ല, 2007 ല്‍ ആരംഭിച്ച സ്‌നേഹരാജ്യം മാസിക കേരളത്തിലെ കച്ചവട മാസികകളില്‍ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാര്‍ശനിക കാഴ്ച്ചപ്പാടുകള്‍ നല്‍കുന്നു. കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ പുരോഗമന ചിന്തയെന്നും വരണ്ടുണങ്ങിയ രാപ്പകലില്‍ മനോവേദനയും ശാരീരിക വൈകല്യവുമായി ജീവിക്കുന്നവര്‍ക്ക് ഒരു തെന്നലായി അവിടുത്തെ പാട്ടും സംഗീതവും ഒഴുകിയെത്തുന്നത് ആശ്വാസം നല്‍കുന്നതായും കാരൂര്‍ സോമന്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button