International

“Manju”

നന്ദകുമാർ വി വി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 2197174 . ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവര്‍ 147512 . രോഗമുക്തിനേടിയവര്‍ 557618 ആകെ 213 രാജ്യങ്ങളെയാണ് വൈറസ് പിടികൂടിയിരിക്കുന്നത്. അമേരിക്കയില്‍ 678210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 640 പേര്‍ വൈറസ് ബാധിതരായി. 57844 പേര്‍ രോഗമുക്തിനേടി. 34641 പേരാണ് മരിച്ചത്. ഇന്ന് 24 പേര്‍ മരിച്ചു. ചൈനയില്‍ 84692 പേര്‍ക്കാണ് രോഗബാധിതരായിള്ളതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 351 പുതിയ കേസുകള്‍ ഉണ്ടായി. ഇതുവരെ ചൈനയില്‍ 4632 പേരാണ് മരിച്ചത്. ഇതില്‍ 1290 പേര്‍ പുതുതായി സംഭവിച്ചതാണ്.

ഇന്ത്യയില്‍ 13703 പേര്‍ക്കാണ് വൈറസ് ബാധയുള്ളതായി കണക്കാക്കുന്നത്. ഇതില്‍ Active ആയി 11411. 1835 പേര്‍ക്ക് രോഗം ഭേദമായി. 457 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ ഇന്തക്യയില്‍ മരിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 3202. ഇതില്‍ 2708 ആക്ടീവാണ്. 300 പേര്‍ രോഗമുക്തിനേടി. 194 പേര്‍ മരിച്ചു. ഡല്‍ഹിയാണ് രണ്ടാമത്. 1640. ഇതില്‍ 1550 ഉം ആക്ടീവാണ്. 52 പേര്‍ക്ക് രോഗം ഭേദമായി. 38 മരണം. കേരളത്തില്‍ 394 പേര്‍ക്കും കര്‍ണ്ണാടകത്തില്‍ 353 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ണ്ണാടകയില്‍ 38 പുതിയ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ 2മരണവും കര്‍ണ്ണാടകയില്‍ 13 മറണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഇതുവരെ 15 കോവിഡ് മറണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 180പേര്‍ വൈറസില്‍ നിന്നും രക്ഷപ്പെട്ടു. 1267 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1550 ആക്ടീവാണ്.

Related Articles

Leave a Reply

Back to top button