International

ജനാധിപത്യ വിരുദ്ധ പ്രഭാഷണങ്ങൾ ; ഫ്രാൻസിൽ ഇമാമുമാരെ പുറത്താക്കി

“Manju”

പാരീസ് ; ബക്രീദ് ദിന പ്രഭാഷണത്തിനിടെ ജനാധിപത്യ ഭരണ വ്യവസ്ഥയ്‌ക്ക് വിരുദ്ധമായ പരാമർശങ്ങൾ നടത്തിയ ഇമാമിനെ മസ്ജിദിൽ നിന്ന് പുറത്താക്കി . ഫ്രാൻസിലെ ലോയർ മേഖലയിൽ സ്ഥിതിചെയ്യുന്ന സെന്റ്-ചാമണ്ട് ഗ്രാൻഡ് പള്ളിയുടെ ഇമാമായ മമാദി അഹമദയെയാണ് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിന്റെ പ്രത്യേക നിർദേശപ്രകാരം പുറത്താക്കിയത്.

സൂറ അഹ്സാബിൽ നിന്നുള്ള ഖുറാൻ വാക്യം ഫ്രാൻസിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമായി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .

റിപ്പബ്ലിക്കൻ പാർട്ടിയിലെ മുനിസിപ്പൽ കൗൺസിൽ അംഗമായ ഇസബെൽ സർപ്ലി പ്രഭാഷണത്തിന്റെ വീഡിയോ ഓൺലൈനിൽ പങ്ക് വച്ചു. ഇമാമിനെ പിരിച്ചുവിടാനും താമസാനുമതി പുതുക്കിയിട്ടില്ലെന്ന് ഉറപ്പാക്കാനും ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമനിൻ ലോയർ ഗവർണർ ഓഫീസിനോട് ആവശ്യപ്പെട്ടു.

അഹമ്മദയുടെ പ്രസ്താവനകൾ സ്വീകാര്യമല്ലെന്നും അവ ലിംഗസമത്വത്തിനെതിരാണെന്നും ജെറാൾഡ് ഡാർമനിൻ പറഞ്ഞു.അതേസമയം, ഇമാമിനെ പിരിച്ചുവിട്ടതായി പള്ളി ഭരണകൂടവും സോഷ്യൽ മീഡിയ വഴി അറിയിച്ചു.

മുസ്ലീം സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയെ വിമർശിച്ച ജെന്നെവില്ലിയേഴ്സ് പള്ളി ഇമാമിനെയും ജെറാൾഡ് ഡാർമനിന്റെ നിർദേശത്തെ തുടർന്ന് പുറത്താക്കി . സമാനമായ പ്രസംഗങ്ങൾ ആവർത്തിച്ചാൽ ഇടപെടാനും പള്ളിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വയ്‌ക്കാനും ആഭ്യന്തരമന്ത്രി ഗവർണറോട് നിർദേശിച്ചിട്ടുണ്ട്.

Related Articles

Back to top button