
പി വി എസ്
മലപ്പുറം∙ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി (85) മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചു. വൃക്കരോഗത്തിന് രണ്ടു വർഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുൻപ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സാംപിൾ വീണ്ടും പരിശോധിക്കും. ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു.