KeralaLatest

ശാന്തിഗിരി യോഗ കേന്ദ്ര ആരംഭിച്ചു

“Manju”

സാകേത്: ന്യൂഡൽഹിയിലെ ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ച് സിൽവർ ജൂബിലി സെന്ററിൽ ശാന്തിഗിരി യോഗ കേന്ദ്ര ആരംഭിച്ചു. ശാരീരികാരോഗ്യത്തിനും രോഗചികിത്സക്കുമായി യോഗയുടെ സഹായം ഇവിടെ ലഭ്യമാണ്. നവംബർ 26 ഞായറാഴ്ച രാവിലെ 6.30ന് യോഗ കേന്ദ്രം ആരംഭിച്ച ചടങ്ങിൽ സ്വാമി നവകൃപ ജ്ഞാനതപസ്വി, ജനനി പൂജ ജ്ഞാനതപസ്വിനി, സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, ജനനി ശാലിനി ജ്ഞാനതപസ്വിനി, ബ്രഹ്മചാരിമാരായ എൻ.എം.മനു, എം.പി.സത്പ്രഭ, എസ്.വന്ദനൻ, ന്യൂഡൽഹി സോണൽ ഓഫീസ് ജനറൽ മാനേജർ ഡോ.എസ്.കിരൺ, ഡോ.എസ്.സനുമോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഉദാത്തമായ ശാസ്ത്രമായാണ് യോഗയെ കണക്കാക്കുന്നത്. ആളുകളെ ഊർജ്ജസ്വലരും ആരോഗ്യവാന്മാരും ആക്കുന്നതിനോടൊപ്പം തന്നെ മാനസിക പിരിമുറുക്കം, പൊണ്ണത്തടി, പ്രമേഹം, രക്താതിമർദ്ദം, കൊറോണറി ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയ ആധുനിക പകർച്ചവ്യാധികൾക്കുള്ള ചികിത്സാ ആവശ്യങ്ങൾക്കും യോഗ ഉപയോഗപ്പെടുന്നു. പുഷ്പ വിഹാർ സാകേത് ഫാമിലി കോർട്ടിന് സമീപം പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ രാവിലെയും വൈകുന്നേരവും ക്ലാസ് ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് 9312538471 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button