KeralaLatest

ശബരിമല മാസപൂജ: കെ.എസ്​.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും

“Manju”

തിരുവനന്തപുരം: ശബരിമല കര്‍ക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്ബോള്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കര്‍ക്കിടക മാസപൂജ പ്രമാണിച്ച്‌ ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും കെ.എസ്.ആര്‍.ടി.സി യാത്രാ സൗകര്യം ഒരുക്കും.
തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച്‌ പ്രത്യേക സര്‍വീസ് നടത്തുന്നത് തിരുവനന്തപുരം സെന്‍ട്രല്‍, പത്തനംതിട്ട, പുനലൂര്‍, കൊട്ടാരക്കര യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇതിന്റെ തയ്യാറെടുപ്പുകള്‍ക്കായി ആവശ്യമായ ജീവനക്കാരെ കെഎസ്‌ആര്‍ടിസി വിന്യസിച്ചതായും മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പമ്ബയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലക്കല്‍- പമ്ബ ചെയിന്‍ സര്‍വീസിനായി 15 ബസുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്ബയിലേക്ക് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്ന് പ്രത്യേക സര്‍വീസ് നടത്തും. കോട്ടയം എരുമേലി എന്നീ ഡിപ്പോകളില്‍ നിന്ന് ആവശ്യമെങ്കില്‍ പമ്ബയിലേക്ക് സര്‍വീസുകള്‍ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button