
ബിനു കല്ലാർ
കമ്പംമെട്ട്: കമ്പംമെട്ട് ചെക്ക് പോസ്റ്റ് നിരീക്ഷണത്തിന് പുതിയ ആപ്മായി കമ്പംമെട്ട് പോലീസ് . ജില്ലയിലെ പച്ചക്കറി മാർക്കറ്റിലെ ചിലർ തമിഴ്നാട്ടിൽ പോയി താമസിച്ച് പച്ചക്കറികളുമായെത്തി വിൽപന നടത്തുന്നുവെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരക്കാരെ കുടുക്കുവാൻ പുതുമാർഗ്ഗവുമായ് കമ്പംമേട് പോലീസ് . കമ്പംമെട്ട് സി.ഐ.ജി സുനിൽകുമാർ പുതിയ മൊബയിൽ ആപ്ലിക്കേഷനായ റോഡ് വിജിൽ എന്ന പേരിലുള്ള ആപ് അവതരിപ്പിച്ചു. ചെക്ക് പോസ്റ്റ് കടന്നുപോകുന്ന ചരക്കുവാഹനങ്ങളുടെ നമ്പർ, ഫോൺ നമ്പർ ,വാഹനം എവിടെയാണ് പോകേണ്ടത് എന്നിവ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തി വാഹനത്തിന്റെ യാത്രകളെ നിരീക്ഷിക്കുന്ന സംവിധാനമാണ് അപിൽ ഉള്ളത്. ഈ സംവിധാനം ജില്ലയിലെ മറ്റ് ചെക്ക്പോസ്റ്റിലും നടപ്പിലാക്കും എന്ന് അദ്ദേഹം പറഞ്ഞു.