
ശ്രീജ.എസ്
ബെയ്ജിങ്: കോവിഡ് 19 മരണ സംഖ്യ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈന. വുഹാനില്‍ കോവിഡ് -19 മരണസംഖ്യ. സാധാരണ അന്താരാഷ്ട്ര രീതിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
കോവിഡ് -19 ന്റെ കാഠിന്യം മറച്ചുവെക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന അവകാശവാദം ഷാവോ ലിജിയാന്‍ നിരസിച്ചു. പുനഃപരിശോധനയില്‍ വുഹാനിലെ മരണസംഖ്യ ഉയര്‍ന്നതോടെ ചൈനയിലെ ആകെ മരണം 4636 ആയി. നേരത്തെ 3346 ആയിരുന്നു. ചൈനയിലെ മരണസംഖ്യ തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു.
.
ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയിലെ കണക്കുകളില്‍ സംശയം രേഖപ്പെടുത്തിയിരുന്നു. വൈറസ് ഭീഷണിയെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചൈനയുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്നു. .
ചൈനയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളില്‍ 325 എണ്ണത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചവര്‍ 83,428 ആയാണ് വര്‍ധിച്ചത്. 77,000 ത്തിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ചൈനയില്‍ നിലവില്‍ 116 കോവിഡ് രോഗികളാണുള്ളത്.