InternationalLatest
ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കും
മസ്കത്ത്: ഈ വര്‍ഷം ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കും. ഈ മാസം 20 മുതല്‍ 24 വരെ ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. യുഎഇ, കുവൈത്ത്, ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നീ ടീമുകള്‍ ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീം യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ്പിന് യോഗ്യത നേടും.
ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളാണ് ഏഷ്യ കപ്പില്‍ മത്സരിക്കുന്നത്. ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ കാണികള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം ലഭിക്കും. സ്റ്റേഡിയത്തിലേക്ക് മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഒമാന്‍ ക്രിക്കറ്റ് അറിയിച്ചു.