International
നടുറോഡില്‍ സിംഹങ്ങളുടെ രാജകീയ മയക്കം

ശ്രീജ.എസ്
കേപ്ടൗണ്‍: കോവിഡ് വ്യാപനം തടയാന്‍ ലോകരാജ്യങ്ങള്‍ കര്‍ശന ലോക്ക്ഡൗണിലേക്ക് പോയത് മനുഷ്യര്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. എന്നാല്‍ മനുഷ്യര്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതമായത് ആഘോഷമാക്കുകയാണ് പല രാജ്യങ്ങളിലെയും വന്യമൃഗങ്ങള്‍. യു.കെയിലെ. വെയില്‍സില്‍ ആടുകള്‍ നിരത്തില്‍ സ്വൈര്യവിഹാരം നടത്തുന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇറ്റലിയില്‍ കാട്ടുപന്നി നാട്ടിലിറങ്ങിയതാണ് ജനങ്ങളെ ആകര്‍ഷിച്ചത്.
.
ഇപ്പോഴിതാ മനുഷ്യന്റെ ശല്യമില്ലാത്ത സമാധാനപരമായ ദിവസങ്ങളെ ആഘോഷിക്കുകയാണ് സൗത്ത് ആഫ്രിക്കയില്‍ ഒരു പറ്റം സിംഹങ്ങള്‍. ക്രൂഗര്‍ ദേശിയോദ്യാനത്തിലെ സിംഹങ്ങള്‍ ശല്യങ്ങളൊന്നുമില്ലാതെ റോഡില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തിലെ ചര്‍ച്ചാ വിഷയം.