InternationalLatest

അലക്സി നവൽനിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; സുരക്ഷ ശക്തമാക്കി

“Manju”

ബെർലിൻ• വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. നവൽനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയുമെന്നും തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാനാകുന്ന അവസ്ഥിയിലാണെന്നുമാണു സംഭവവുമായി ബന്ധപ്പെട്ട് ഒരു രാജ്യാന്തര പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്യുന്നത്.

നവൽനിയുടെ തിരുച്ചവരവ് അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവരെ അപകടത്തിലാക്കുമെന്നും മാഗസിൻ പറയുന്നു. നവൽനിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റം വന്നതോടെ പൊലീസ് സുരക്ഷയും ശക്തമാക്കി. കൂടുതൽ സന്ദർശകർ ഉണ്ടാകുമെന്ന നിഗമനത്തിലാണ് സുരക്ഷ കടുപ്പിച്ചത്.

സൈബീരിയയിലെ ഓംസ്ക് നഗരത്തിലെ ആശുപത്രിയിൽനിന്നു കഴിഞ്ഞ മാസം അവസാനമാണ് നവൽനിയെ എയർ ആംബുലൻസിൽ ബർലിനിലെ ഷാറിറ്റി ആശുപത്രിയിൽ എത്തിച്ചത്. നവൽനിക്ക് വിഷബാധയേറ്റത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ജർമനി ആവശ്യപ്പെട്ടിരുന്നെങ്കിലും അതിൽ യാതൊരു പങ്കുമില്ലെന്നാണ് റഷ്യ അറിയിച്ചത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ നവൽനി മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് കുഴഞ്ഞുവീണത്. വിമാനത്താവളത്തിൽ അദ്ദേഹം കുടിച്ച ചായയിൽ വിഷം കലർന്നിരുന്നുവെന്നാണു കരുതുന്നത്. നൊവിചോക് എന്ന മാരകവിഷമാണ് നവൽനിക്ക് നൽകിയതെന്നാണ് ജർമനി വ്യക്തമാക്കിയത്. പരിശോധനയില്‍ അദ്ദേഹത്തിന്റെ ആന്തരികാവയവത്തില്‍ നൊവിചോക് വിഭാഗത്തില്‍പ്പെടുന്ന വിഷാംശം സ്ഥിരീകരിച്ചതായും ജര്‍മനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Articles

Back to top button