ദൗത്യം പൂര്‍ത്തിയാക്കുമെന്ന് തമ്പി ആന്റണി

രജിലേഷ് കെ.എം.
തനിക്കെതിരെയും കുടുംബത്തിനെതിരെയും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് സാഹിത്യകാരനും ചലച്ചിത്ര താരവുമായ തമ്പി ആന്റണി. മറ്റൊരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരെയും കുടുംബത്തിനെതിരെയും നടക്കുന്നത് മനപൂര്‍വമായ വ്യക്തിഹത്യ ആണെന്ന് അദേഹം പ്രതികരിച്ചത്.
അമേരിക്കയില്‍ തമ്പി ആന്റണിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റ് വേ റിഹാബിലിറ്റേഷന്‍ സെന്ററുമായി ബന്ധപ്പെട്ടുയര്‍ന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ സ്ഥാപനത്തിലും കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ പ്രായാധിക്യമുള്ളവരും മറ്റ് ഗുരുതര രോഗങ്ങളില്‍ ചികിത്സയിലിരുന്നവരുമാണെന്ന് അദേഹം വ്യക്തമാക്കുന്നു.
അസുഖ ബാധിതരായവര്‍ക്ക് താത്ക്കാലികമായ ചികിത്സ സഹായമാണ് ഇവിടെ ചെയ്യുക. രോഗം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഇവരെ ആശുപത്രികളിലലക്ക് മാറ്റുകയാണ് പതിവ്. അത്തരത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയവരാണ് ഇവിടേയും കോവിഡ് ബാധിച്ച് മരണപ്പെട്ടത്..’ അദേഹം പറഞ്ഞു. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമം പൂര്‍ണമായി പാലിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദേഹം വ്യക്തമാക്കി. നാളുകളായി രാവും പകലും തങ്ങള്‍ രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നു.. ഉറങ്ങിയിട്ട് പോലും ദിവസങ്ങളായെന്നും.. കോവിഡിനെതിരെ ഒരുമമിച്ച് പോരാടുകയാണ്.. അതില്‍ എന്ത് പ്രതിബന്ധം ഉണ്ടായാലും ദൗത്യം പൂര്‍ത്തിയാക്കുമെന്നും തമ്പി ആന്റണി പറഞ്ഞു.