KeralaLatest

ഇ.എം.എസ് സ്റ്റേഡിയം ഉദ്ഘാടനം മന്ത്രി ശ്രീ.ഇ.പി.ജയരാജന്‍ നിര്‍വ്വഹിക്കും

“Manju”

ശ്രീജ.എസ്

കാസര്‍കോട് : ഉത്തര മലബാറിന്റെ കായിക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യ മാക്കുന്നതിന് വേണ്ടി എല്‍.ഡി.എഫ് സര്‍ക്കാര്‍ നീലേശ്വരത്ത് അനുവദിച്ച ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 25ന് 4 മണിക്ക് കായികം-വ്യവസായ വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജന്‍ നാടിന് സമര്‍പ്പിക്കും.

അത്യന്താധുനികമായ സൗകര്യമുള്ള ജില്ലയിലെ ഏക സ്റ്റേഡിയമാണ് നീലേശ്വരത്ത് പൂര്‍ത്തിയായത്. 2006 ലെ വി.എസ് സര്‍ക്കാര്‍ തുടക്കം കുറിച്ച സ്റ്റേഡിയം പദ്ധതിക്ക് 2016-ല്‍ ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍,‍ തൃക്കരിപ്പൂര്‍ എം എല്‍ എ ശ്രീ.എം.രാജഗോപാലന്റെ ശ്രമഫലമായി ആദ്യത്തെ ബജറ്റില്‍ തന്നെ പണം വകയിരുത്തുകയും കിഫ്ബി മുഖേന അനുവദിച്ച 18 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മ്മിക്കുകയും ചെയ്തു.

Related Articles

Back to top button