
പി.വി.എസ്
പുത്തനത്താണി: മലപ്പുറം ജില്ലയിലെ പുത്തനത്താണി ടൗണിലെ രണ്ട് ജ്വല്ലറികളിൽ മോഷണശ്രമം .കോട്ടക്കൽ റോഡിലെ സൽവാ ഗോൾഡിലും സെലക്ട് ജ്വല്ലറിയിലുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം .സൽവാ ഗോൾഡിന്റെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തുള്ള കയറി ഉപകരണങ്ങളും സി.സി.ടി.വിയും നശിപ്പിച്ചു .ലാപ്ടോപ് മോഷ്ടിക്കുകയും ചെയ്തു .സെലക്ട് ജ്വല്ലറിയുടെ ചുമർ തുരന്നെങ്കിലും അകത്ത് കയറാനായില്ല .വെള്ളിയാഴ്ച ഉച്ചയക്ക് തൊട്ടടുത്ത ദന്താശുപത്രിയിലെ ജീവനക്കാരിയാണ് ചുമർ തുരന്ന നിലയിൽ കണ്ടത് .ഫോറൻസിക് സയന്റിഫിക് ഓഫീസർ ഡോ. ത്വൈബ ,വിരലടയാള വിദഗ്ദ്ധ എൻ.വി റുബീന എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി .ഡോഗ് സ്ക്വാഡും ഉണ്ടായിരുന്നു .അന്വേഷണം തുടങ്ങിയതായി സി.ഐ എൻ ബി ഷൈജു ,എസ് .ഐ എസ് .കെ പ്രിയൻ എന്നിവർ അറിയിച്ചു .
ഫോട്ടോ ക്യാപ്ഷൻ: പുത്തനത്താണിയിൽ മോഷണം നടന്ന ജ്വല്ലറിയിൽ വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുന്നു