KeralaLatest

വണ്ട് കാരണം തൊഴുത്ത് കത്തി നശിച്ചു.

“Manju”

ബിനു കല്ലാർ

തൊടുപുഴ: മുപ്ലി വണ്ടിനെ തുരത്താൻ തീ ഇട്ടപ്പോൾ തൊഴുത്ത് കത്തി നശിച്ചു. തീ ഇട്ട് പുക ഉണ്ടാക്കി വണ്ടിനെ തുരുത്താനായിരുന്നു. ഇടവെട്ടി ചാലം കോട് കൂവേൽ ബേബിയുടെ ശ്രമം. എന്നാൽ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കാതെ തൊഴുത്ത് മുഴുവനായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം മുപ്ലി വണ്ടുകൾ തൊഴുത്തിൽ കൂടു കൂടിയതോടെ ഇവയെ തുരത്താൻ പുക ഉണ്ടാകുന്നതിന് ചാണക കുഴിയിൽ ചപ്പുചവറുകൾ ഇട്ട് കത്തിച്ചു. ഇതിനു ശേഷം ബേബി വീടിനുള്ളിലേക്ക് പോയി. കുറെ കഴിഞ്ഞ് തൊഴുത്തിൽ തീ ആളുന്നത് കണ്ട് അയൽവാസികൾ എത്തിയപ്പോഴാണ് തീ പിടിച്ച വിവരം അറിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. തൊഴുത്തിൽ വളർത്തു മൃഗങ്ങൾ ഇല്ലായിരുന്നു. തൊടുപുഴ മേഖലയിൽ മുപ്ലി വണ്ടുകൾ കൂടി വരുമ്പോഴും അധികൃതർ ഇതിനെ നിയന്ത്രിക്കാൻ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Back to top button