
പി.വി.എസ്
മലപ്പുറം :പൊതുജനങ്ങൾക്കായി ഒരു ലക്ഷം പേർക്ക് മാസ്കും സാനിറ്റൈസറും സൗജന്യമായി നൽകാനുള്ള പദ്ധതി മലപ്പുറം ജില്ലാ പഞ്ചായത്ത് സർക്കാരിന് സമർപ്പിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനാൽ ജില്ലാ പഞ്ചായത്തിനു കീഴിലെ സ്ഥാപനങ്ങൾക്കും ഈ സ്ഥാപനങ്ങളിൽ എത്തുന്ന പൊതുജനങ്ങൾക്കും ഉപയോഗിക്കാനുള്ള മാസ് കും സാനിറ്റൈസറും ജില്ലാ പഞ്ചായത്ത് സ്വന്തം നിലയിൽ ഒരുക്കി .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നടത്തി .ഉപാദ്ധ്യക്ഷ സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി അധ്യക്ഷൻ ഉമ്മർ അറയ്ക്കൽ ,വി .സുധാകരൻ ,സെക്രട്ടറി എൻ .എം റഷീദ് ,സീനിയർ സൂപ്രണ്ട് ടി .ഗഫൂർ എന്നിവർ സംബന്ധിച്ചു .
ഫോട്ടോ ക്യാപ്ഷൻ: മലപ്പുറം ജില്ലാ പഞ്ചായത്തിൽ വിതരണത്തിന് ഒരുക്കിയ സാനിറ്റൈസറുകൾ