KeralaLatest

പ്രവാസികളുടെ ക്വാറന്റയിന്‍; അതാത് പഞ്ചായത്തുകളില്‍ സൗകര്യമൊരുക്കണം-യൂത്ത് ലീഗ്

“Manju”

 

ജുബിൻ ബാബു എം
കോഴിക്കോട്

ഓമശ്ശേരി: നാട്ടിലെത്തുന്ന പ്രവാസികളെ ക്വാറന്റയിനില്‍ താമസിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും സര്‍ക്കാറിന്റെ കീഴിലുള്ള ക്വാറന്റയിന്‍ സെന്ററുകള്‍ പ്രവാസികളുടെ പഞ്ചായത്തുകളിലോ സമീപ പഞ്ചായത്തുകളിലോ ഒരുക്കണമെന്നും ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരികെയെത്തുന്ന പ്രവാസികളെ ദൂര സ്ഥലങ്ങളിലുള്ള ക്വാറന്റെയിന്‍ കേന്ദ്രങ്ങളിലാക്കുന്നത് മാനസിക പ്രയാസങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മാത്രമല്ല ഇവര്‍ക്ക് ഗുണമേന്‍മയുള്ള ഭക്ഷണവും താമസവും ഉറപ്പാക്കേണ്ടതുണ്ട്. ചില പഞ്ചായത്തുകളില്‍ സാമൂഹിക അടുക്കള വഴി ഗുണനിലവാരം കുറഞ്ഞ ഭക്ഷണ സാധനങ്ങളാണ് ക്വാറന്റെയിനില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് വിതരണം ചെയ്യുന്നതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു.  യോഗം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.കെ.റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു.
യോഗത്തില്‍ പ്രസിഡണ്ട് മുനവ്വര്‍ പുനത്തില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സിക്രട്ടറി സൈനുദ്ധീൻ കൊളത്തക്കര ,യൂത്ത് ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി സഹദ് കൈവേലിമുക്ക്, അഷ്‌റഫ് ഓമശ്ശേരി, റഷീദ് മങ്ങാട്, ഇസ്മായില്‍ വെളിമണ്ണ, ജാബിര്‍ നടമ്മല്‍പൊയില്‍, നൗഫല്‍ അമ്പലക്കണ്ടി, നുഹ്മാന്‍ സി പി, മന്‍സൂര്‍ പത്തൂര്‍, ഇഖ്ബാല്‍ കാവുങ്ങല്‍, റഫീക്ക് മുണ്ടുപാറ സംസാരിച്ചു.

Related Articles

Back to top button