ഏപ്രില്‍ 29 ന് ഭൂമിക്കടുത്തു കൂടി കടന്നുപോകുന്നത് മണിക്കൂറില്‍ 40,000 മൈല്‍ വേഗതയുളല ചിന്നഗ്രഹം

രജിലേഷ് കെ.എം.
വാഷിംഗ്ടണ്‍ : ഏപ്രില്‍ 29 ന് ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്ന ഛിന്നഗ്രഹത്തിനെ കാത്ത് ശാസ്ത്രലോകം. ഛിന്നഗ്രഹം 1998 ഓആര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെയാകും കടന്നുപോവുക.
നിലവിലെ സാഹചര്യത്തില്‍ ഛിന്നഗ്രഹത്തിന്റെ ഭൂമിയുടെ സമീപത്ത് കൂടിയുള്ള കടന്നുപോക്കില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചെറിയ ടെലിസ്‌കോപ് ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തിന്റെ കടന്നുപോക്ക് അറിയാന്‍ കഴിയുമെന്നാണ് നാസ വിശദമാക്കുന്നത്.
ഭൂമിയില്‍ നിന്ന് 6.2 മില്യണ്‍ കിലോമീറ്റര്‍ അകലെയായാണ് 1998 ഓആര്‍2 വിന്റെ സഞ്ചാരപഥം. കാലാവസ്ഥ അനുകൂലമായാല്‍ 6 ഇഞ്ച് ടെലിസ്‌കോപില്‍ ഈ ഛിന്നഗ്രഹം ദൃശ്യമാകും. മണിക്കൂറില്‍ 40,000 മൈല്‍ വേഗതയാണ് ഈ ചിന്നഗ്രഹത്തിന്റേത് എന്നാണ് നാസ അവകാശപ്പെടുന്നത്.
നിരവധി ശാസ്ത്ര സംഘടനകളാണ് ഈ ഛിന്നഗ്രഹത്തിന്റെ യാത്ര കാണാനുള്ള അവസരം കാത്തിരിക്കുന്നത്.