InternationalLatest

പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തി

“Manju”

മ്യൂണിച്ച്‌: ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള വാണിജ്യ-സാംസ്‌കാരിക ബന്ധം ഊട്ടി ഉറപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.മ്യൂണിച്ചില്‍ വെച്ച്‌ അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധവും സൗഹൃദവും ശക്തമാവും ആഴത്തിലുള്ളതുമാക്കാനുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.ജി-7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയിലെ ഷ്‌ലോസ് എല്‍മൗയിലാണ് ഉച്ചകോടി. ആവേശോജ്ജ്വല സ്വീകരണമായിരുന്നു ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ പ്രധാനമന്ത്രിയ്‌ക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയത്.

Related Articles

Back to top button